പേജുകള്‍‌

Friday, 17 September 2010

വഴിയരികിൽ...





















വാഹനങ്ങളൂടെ മരണപ്പാച്ചിലിൽ നിലച്ച പ്രക്രതിയുടെ ഒരു ശബ്ദം....
(ഓർക്കുക വല്ലപ്പൊഴും ഇവരും പ്രക്രതിയുടെ സംഗിത്മാണ്.നമ്മളെപ്പൊലെ ഭുമിയുടെ അവകാശികൾ) 

Friday, 11 June 2010

ഓന്ത്ചാട്ടം











അതിരുകൾ മനസിൽ കുറിച്ചിട്ടു
കലപിലകൂട്ടിയ വിചാരങ്ങളെ
മുൾക്കുട്ടിൽ ഇറുക്കിയടച്ച്
ഒരു ചാട്ടം

ഓന്ത്ചാടിയാൽ
വേലി വരെ!!
മിഴികളാഴങ്ങളെ പരതി
താഴേക്കു പതിച്ചു

അതിരുകൾക്കപ്പുറം ചെങ്കണ്ണ്
ഇറുക്കിയടച്ചു ആദിത്യൻ.....

Thursday, 6 May 2010














ഒരു യാത്ര
--------------------------------------------------
എന്റെ ചക്രവാളത്തീനു
അതിരുകൾ തേടി ഞാനിറങ്ങി

വെറുതെയായി,
തിരികെ നടന്നു ഞാൻ

അനന്തമാണെന്റെ ചക്രവാളം
നിറഞ്ഞതൊക്കെയൊരു-
ചെറു മൺകുടം മാത്രം

വെറൂമൊരു മൂളിപ്പാട്ടു പാടീ
ദിവാ സ്വപ്നങ്ങളെ
വിരുന്നു വിളിച്ചു
പതിയെ ഞാൻ മയങ്ങി.....

Wednesday, 3 February 2010



ഉണർത്തുപാട്ട്

വഴിവിളക്കുകൾ കെടുത്തുമ്പൊൾ
നീ ഓർക്കുക
ഞാൻ, ഇരുളിലാണ്

മിഴികളിടയുമ്പൊൾ
നീ ഓർക്കുക
ഞാൻ,ഏകനാണ്

മഴവില്ലു കാണുമ്പൊൾ
നീ ഓർക്കുക
ഞാൻ,വിവർണ്ണനാണ്

ഓർക്കുക നീയെപ്പൊഴൂം
ഓർക്കുകയൊരൊ ഇലകൊഴിയുമ്പൊഴൂം......



Saturday, 23 January 2010

ഇരുളിലൊരു കണ്ണ്

ഒരിക്കലൊരു മുനി
ഒരു വ്രത്തം വരച്ച്-
അതിനുള്ളിൽ തപസുചെയ്തു

മിഴികൾ തുറന്നപ്പൊൾ
ചുറ്റിനുമൊരു മതിൽ

മുനി മിഴികളിറൂക്കിയടച്ചു
തുറന്നു ആയിരം-
നിറമുള്ള ശലഭങ്ങൾ

Wednesday, 20 January 2010

സഞ്ചാരം

ആദ്യം പ്രണയമൊരു
ചെറിയ കുട്ടിയുടെ കയ്യിൽ

പിന്നെയതു കൗമാരം
നിറഞൊരു കണ്ണിൽ
വീണ്ടുമത് യവ്വനം
നിറഞ്ഞ ഹൃദയത്തില്‍ 

ഒടുവിലൊരു -
കിഴവെന്റെ  കയ്യില്‍
ക്ഷമിക്കണം എനിക്ക്
കിഴവനാകാൻ കഴിയില്ല...